Sun. Jan 19th, 2025

തിരുവനന്തപുരം:

ഇടത് സര്‍ക്കാരിന്‍റെ തല തിരിഞ്ഞ നയങ്ങളുടെ രക്തസാക്ഷിയാണ് പിഎസ്‍സി റാങ്ക് ലിസ്റ്റിൽ പെട്ടിട്ടും ജോലി കിട്ടാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അനുവെന്ന് ഉമ്മൻചാണ്ടി. അനുവിന്‍റെ കുടുംബത്തിന് ആശ്വാസം പകരാൻ സര്‍ക്കാര്‍ പ്രതിനിധികളാരും എത്തിയില്ല എന്നത് ഖേദകരമാണെന്നും ഉമ്മൻചാണ്ടി അനുവിന്‍റെ വീട്ടില്‍ സന്ദര്‍ശനം നടത്തിക്കൊണ്ട് പറഞ്ഞു.

അതേസമയം, ആത്മഹത്യാ വിവരം അറിഞ്ഞിട്ടും ആരും തിരിഞ്ഞു പോലും നോക്കിയിരുന്നില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. പഠിച്ചവർക്ക് എല്ലാവർക്കും ജോലി കൊടുക്കാൻ കഴിയില്ലല്ലോ എന്ന് എംഎൽഎ സികെ ഹരീന്ദ്രൻ പരിഹസിച്ചതായും അനുവിന്‍റെ അച്ഛന്‍ സുകുമാരന്‍ നായര്‍ പറ‍‍ഞ്ഞു.

 

By Binsha Das

Digital Journalist at Woke Malayalam