Mon. Dec 23rd, 2024

കൊച്ചി:

പന്തീരാങ്കാവ് യുഎപിഎ കേസിൽ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഐഎ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അലൻ, താഹ എന്നിവരുടെ മാവോയിസ്റ്റ് ബന്ധത്തിന് ശക്തമായ തെളിവുണ്ടെന്നാണ് എൻഐഎയുടെ വാദം. പ്രതികൾക്ക് മാവോയിസ്റ്റ് സംഘടനയുമായുള്ള ബന്ധം വ്യക്തമാക്കുന്ന ലഘുലേഖകൾ കണ്ടെത്തിയെന്നും അത് സർക്കാരിനെതിരെ യുദ്ധം ചെയ്യാൻ ആഹ്വാനം ചെയ്യുന്നവയാണെന്നും എൻഐഎയുടെ ഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നു. പ്രതികൾക്ക് ജാമ്യം അനുവദിച്ചത് സമൂഹത്തിൽ അസ്വസ്ഥയ്ക്ക് വഴി ഒരുക്കുകയും തെറ്റായ കീഴ്‌വഴക്കത്തിനു കാരണമാവുകയും ചെയ്യുമെന്ന് എന്‍ ഐഎ ഹര്‍ജിയില്‍ പറയുന്നു. 

 

By Binsha Das

Digital Journalist at Woke Malayalam