Wed. Jan 22nd, 2025
ഡൽഹി:

അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റം ചർച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് പാർലമെന്റിൻ്റെ വർഷകാലസമ്മേളനച്ചില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. അതേസമയം, സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ളവരെ ഡൽഹി കലാപ ഗൂഡാലോചനാ കേസിൽപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങളും ഇതിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടലുകളും സഭ പരിശോധിക്കണമെന്ന്‌ സിപിഐ എം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി ആവശ്യപ്പെട്ടു. വിഷയം സഭ നിർത്തിവച്ച് ചർച്ചചെയ്യണമെന്ന്‌ ആവശ്യപ്പെട്ട് എളമരം കരീം എംപി അടിയന്തിരപ്രമേയ നോട്ടീസ് നൽകി.

ഡൽഹി കലാപ കേസിൽ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ പ്രതിചേർത്തു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്തകൾ നിഷേധിച്ച് ഡൽഹി പോലീസ് രംഗത്തെത്തിയിരുന്നു. പ്രതികളുടെ മൊഴിയിലാണ് നേതാക്കളുടെ പേരുകൾ ഉള്ളതെന്ന് പോലീസ് വിശദീകരിച്ചു. യോഗേന്ദ്ര യാദവ്, ജയതി ഘോഷ് എന്നിവരേയും പ്രതിചേർത്തിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam