Mon. Dec 23rd, 2024

തിരുവനന്തപുരം:

സ്വർണക്കടത്ത് കേസ് അന്വേഷണത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലെ 40 സുരക്ഷാ ക്യാമറകളിൽനിന്നുള്ള ദൃശ്യങ്ങൾ എൻഐഎ പരിശോധിക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടുന്ന സെക്രട്ടേറിയറ്റ് പ്രധാന മന്ദിരത്തിലെയും കന്റോൺമെന്റ് ഗേറ്റ് ഭാഗത്തെയും ക്യാമറകളിലെ ദൃശ്യങ്ങളാകും പരിശോധിക്കുക. ഈ ഭാഗങ്ങളിൽനിന്നുള്ള 40 ക്യാമറ ദൃശ്യങ്ങൾ എൻഐഎ പകര്‍ത്തി തുടങ്ങാന്‍ പൊതുഭരണ വകുപ്പിനോട് ആവശ്യപ്പെട്ടു. ദൃശ്യങ്ങൾ പകർത്താൻ ഒരു മാസത്തിലധികം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.

By Binsha Das

Digital Journalist at Woke Malayalam