ഡൽഹി:
കൊവിഡ് ഭേദമായവർക്കായി പ്രത്യേക മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. യോഗയും മെഡിറ്റേഷനും ശീലമാക്കണം, പ്രതിരോധ ശേഷി കൂട്ടാനായി ആയുഷ് വകുപ്പ് നിർദേശിക്കുന്ന മരുന്നുകൾ കഴിക്കണം, പ്രഭാത – സായാഹ്ന നടത്തം ശീലമാക്കണം, തുടർ പരിശോധനകൾ നടത്തണം തുടങ്ങിയവയാണ് പുതിയ മാർഗനിർദ്ദേശങ്ങൾ. കൊവിഡ് വന്നുപോയവർക്ക് ഉണ്ടാകാൻ സാധ്യതയുള്ള തുടർ രോഗങ്ങൾ തടയാനാണ് പുതിയ മാർഗ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
അതേസമയം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം നാല്പത്തിയേഴ് ലക്ഷം കടന്നു. രാജ്യത്തെ 60 ശതമാനം രോഗികളും അഞ്ച് സംസ്ഥാനങ്ങളിലായി ഉള്ളവരാണ്. മഹാരാഷ്ട്ര, കർണാടക, ആന്ധ്ര പ്രദേശ്, തമിഴ്നാട്, ഉത്തർ പ്രദേശ് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്.