Sat. Jan 11th, 2025

ഡൽഹി:

കെപിസിസി തുടർ ഭാരവാഹി പട്ടികയ്ക്ക് എഐസിസി അം​ഗീകാരം നൽകി. 10 ജനറൽ സെക്രട്ടറിമാരും 96 സെക്രട്ടറിമാരും 175 നിർവാഹകസമിതി (എക്സിക്യൂട്ടീവ്) അംഗങ്ങളുമുള്ള പട്ടികയാണ് ഹൈക്കമാൻഡ് പുറത്തുവിട്ടത്. ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിക്ക് (എഐസിസി) വേണ്ടി സംഘടനാകാര്യ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. ജംബോ പട്ടികയായിരിക്കും ഇറക്കുന്നതെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു.

വി ജെ പൗലോസ്, ഇ മുഹമ്മദ് കുഞ്ഞി, വി എ നാരായണന്‍, പി കെ ജയലക്ഷ്മി, ബി ബാബു പ്രസാദ്, ദീപ്തി മേരി വര്‍ഗീസ്, വി എസ് ജോയ്, സോണി സെബാസ്റ്റിയന്‍, വിജയന്‍ തോമസ്, മാര്‍ട്ടിന്‍ ജോര്‍ജ്ജ് എന്നിവരാണ് 10 ജനറല്‍ സെക്രട്ടറിമാര്‍. വീടാക്രമണ സംഭവത്തെത്തുടർന്ന് വിവാദത്തിലായ ലീനയെ സെക്രട്ടറിമാരുടെ പട്ടികയിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. പ്രസിഡന്റ് ഉൾപ്പടെ നിലവിലുള്ള 50 ഭാരവാഹികൾക്ക് പുറമേയാണ് പുതിയ പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.

By Athira Sreekumar

Digital Journalist at Woke Malayalam