Mon. Dec 23rd, 2024

മലപ്പുറം:

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് പിന്നാലെ തന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധങ്ങൾക്ക് മറുപടിയുമായി മന്ത്രി കെ ടി ജലീൽ. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന തലക്കെട്ടോടെയാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. കല്ലുവെച്ച നുണകളും കെട്ടുകഥകളും യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താൻ തനിക്ക് മനസില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. മറച്ചുവെക്കേണ്ടത് മറച്ചു വെച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധർമ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളതെന്നും പോസ്റ്റിൽ പറയുന്നു.

മന്ത്രി കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:

https://www.facebook.com/drkt.jaleel/posts/3286166494805474?__xts__%5B0%5D=68.ARDl20PuG_H5VxZLlcI88v-fByymG0p-CttMfENWJi2xkNtMiVV2F5KifErlh2e9uStbLGdC8G7x4_790PalD-0GzI3uoq7e0bgYcOAP6vbuYYoRGskffbDLAcgDGOzlx4lC63BNZgGTfp8nP2_xHWw5WR5_QzJWVkRYvDfA4cv26lHMhIgocyXwiogC7QclB5h_XQvT58wf9kKdRqY0rSrjTNJl79CrMgoJeYt5zRskZqhkcp8crxAxbrDA-ClHLL5HBwNJSEep4qYZcFr1jJM0DoeNEa0C1m1mH-XRq90uNYlm1Qi4E-oIIAKou6rboyw9aPEt62wpQ-SLFT-3CkVU1Q&__tn__=-R

കല്ലുവച്ച നുണകളും കെട്ടുകഥകളുമാണ് പ്രചരിക്കുന്നതെന്നും ഞങ്ങളറിയാതെ ഈച്ച പാറില്ല എന്ന് അഹങ്കരിച്ചവരുടെ തലക്കേറ്റ പ്രഹരമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ വാർത്തകളുടെ പൊള്ളത്തരം ബോധ്യപെടുത്തൽ ആയിരുന്നു ലക്ഷ്യം എന്നും വിശദീകരിച്ചു.

By Athira Sreekumar

Digital Journalist at Woke Malayalam