Mon. Dec 23rd, 2024

തിരുവനന്തപുരം:

കേരളത്തിൽ വ്യാഴാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ 13 ജില്ലകളിൽ മുന്നറിയിപ്പ്. കാസർഗോഡ് ഓറഞ്ച് അലർട്ടും തിരുവനന്തപുരം ഒഴികെയുള്ള മറ്റ് 12 ജില്ലകളിൽ യല്ലോ അലേർട്ടുമാണ് ഇന്ന് പ്രഖ്യാപിച്ചത്. ഇത് കൂടാതെ നാളെ പത്ത് ജില്ലകളിലും മറ്റന്നാൾ എട്ട് ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ സീസണിലെ പത്താമത്തേയും സെപ്റ്റംബർ മാസത്തിലെ രണ്ടാമത്തെയും ന്യൂനമർദം മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം രൂപപ്പെട്ടതിനാലാണ് മുന്നറിയിപ്പ്.

കേരള തീരത്ത് ശക്തമായ കാറ്റിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി.

By Athira Sreekumar

Digital Journalist at Woke Malayalam