Sun. Feb 23rd, 2025

ഡൽഹി:

ഡൽഹി കലാപക്കേസിൽ സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയ ഡൽഹി പോലീസ് നടപടിയ്‌ക്കെതിരെ കോൺഗ്രസ്സ് പ്രതിഷേധം. സീതാറാം യെച്ചൂരിയെപ്പോലുള്ള നേതാക്കളുടെ പേരുകൾ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയത് ദുരുദ്ദേശത്തോടെയാണെന്ന് കോൺഗ്രസ് ലോക്സഭാകക്ഷി നേതാവ് അധിർരഞ്ജൻ ചൗധരി പ്രതികരിച്ചു. പ്രതിപക്ഷത്തെ ഭയപ്പെടുത്താൻ നീക്കമാണെന്നും ചെറുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഡൽഹി പോലീസിനെ ഉപയോഗിച്ച് സാധാരണ പൗരന്മാരെ കേന്ദ്രസര്‍ക്കാര്‍ അടിച്ചമർത്തുകയാണെന്നും കോൺഗ്രസിന്‍റെ അടിയന്തരാവസ്ഥയെ ചെറുത്തത് പോലെ ഇപ്പോഴത്തെ നീക്കവും ചെറുക്കുമെന്നും സീതാറാം യെച്ചൂരി പ്രതികരിച്ചു. സീതാറാം യെച്ചൂരിയടക്കമുള്ള നേതാക്കൾ ദില്ലി കലാപത്തിലെ ഗൂഢാലോചനയിൽ പങ്കാളിയാണെന്ന കുറ്റപത്രത്തിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.

സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ് , സാമ്പത്തിക വിദഗ്ധ ജയതി ഘോഷ് എന്നിവർ ഉൾപ്പെടെ ഒൻപത് പ്രമുഖർക്കതിരെയാണ് ഇപ്പോൾ കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. നേരത്തെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട് രണ്ട് ജെഎൻയു വിദ്യാര്‍ത്ഥികൾക്കും ഒരു ജാമിയ വിദ്യാത്ഥിക്കുമെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിൽ ജാമിയ വിദ്യാര്‍ത്ഥിയുടെ മൊഴിയിൽ സിതാറാം യെച്ചൂരിക്കെതിരെ പരാമര്‍ശമുണ്ടെന്നാണ് അനുബന്ധ കുറ്റപത്രത്തിലുള്ളത്.

By Arya MR