Wed. Jan 22nd, 2025
ഇടുക്കി:

പെട്ടിമുടി ദുരന്തത്തിന് കാരണം അതിതീവ്ര മഴയെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പെട്ടിമുടി പരിസ്ഥിതി ദുര്‍ബല പ്രദേശമാണെന്നും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ  അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരാഴ്ചയായി പെയ്ത അതിതീവ്രമഴയാണ് ദുരന്ത കാരണം. ജൂലെെ 30 മുതല്‍ ഓഗസ്റ്റ് 10 വരെ ശരാശരി  24.26 സെന്‍റിമീറ്റര്‍ മഴ പെട്ടിമുടിയില്‍ പെയ്തതായാണ് കണ്ടെത്തല്‍. ആ മേഖലയിലെ തന്നെ ഏറ്റവും ശക്തമായ മഴയായാണ് ഇതിനെ കണക്കാക്കുന്നത്. പെട്ടിമുടിയിലെ ലയങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്നും ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

By Athira Sreekumar

Digital Journalist at Woke Malayalam