കൊച്ചി:
സ്വർണ്ണക്കടത്ത് കേസിൽ മന്ത്രി കെ ടി ജലീലിനെഎൻഫോഴ്സ്മെൻ്റ ഡയറക്ടറേറ്റ് സംഘം ചോദ്യം ചെയ്തു. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് മേധാവിയാണ് ഇക്കാര്യം വ്യകത്മാക്കിയത്. നയതന്ത്ര ബാഗേജുമായി ബന്ധപ്പെട്ട വിഷയമാണ് ചോദ്യം ചെയ്തത്. കൊച്ചിയിലെ ഓഫീസിൽ ഇന്ന് രാവിലെയായിരുന്നു ചോദ്യം ചെയ്യൽ. എൻഫോഴ്സ്മെൻ്റിന് പിന്നാലെ ദേശീയ അന്വേഷണ ഏജൻസിയും കെടി ജലീലിൽ നിന്നും മൊഴിയെടുത്തേക്കുമെന്നാണ് സൂചന.
ഇന്നലെ വൈകിട്ട് തന്നെ മന്ത്രി ആലുവയിൽ എത്തിയിരുന്നു. രാവിലെ ആലുവയിൽ നിന്നും അരൂരിലെ തൻ്റെ സുഹൃത്തിൻ്റെ വീട്ടിലെത്തിയ മന്ത്രി ചോദ്യം ചെയ്യലിന് ശേഷം മലപ്പുറത്തേക്ക് തിരിച്ചു. നയതന്ത്രബാഗിലൂടെ മതഗ്രന്ഥങ്ങൾ വന്ന സംഭവവും പ്രതികളുമായുള്ള ബന്ധവും മതഗ്രന്ഥങ്ങൾ വിതരണം ചെയ്തതുമായി ബന്ധപ്പെട്ടും എൻഫോഴ്സ്മെൻ്റ ഡയറക്ടറേറ്റിൻ്റെ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥർ മന്ത്രിയോട് ചോദിച്ചറിഞ്ഞതായാണ് റിപ്പോർട്ടുകൾ.