Wed. Jan 22nd, 2025
തിരുവനന്തപുരം:

വ്യവസായ മന്ത്രി ഇപി ജയരാജന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. ധനമന്ത്രി തോമസ് ഐസകിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇദ്ദേഹം കണ്ണൂരിലെ വീട്ടില്‍ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ധനമന്ത്രിക്കൊപ്പം ഇപി ജയരാജൻ സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുത്തിരുന്നു. 

മന്ത്രിയുടെ ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തിൽ ഇത് രണ്ടാം തവണയാണ് ഒരു മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്‍റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവാണ്. 

By Athira Sreekumar

Digital Journalist at Woke Malayalam