Sat. Apr 5th, 2025
തിരുവനന്തപുരം:

നെയ്യാറ്റിൻകരയിൽ സിപിഎം പ്രവർത്തകയെ  പാർട്ടി ഓഫീസിനായി വാങ്ങിയ കെട്ടിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എന്നാൽ, മൃതദേഹം പുറത്തെടുക്കാൻ വന്ന പാറശാല പോലീസിനെ നാട്ടുകാർ തടഞ്ഞു. ആർഡിഒ എത്തിയ ശേഷമേ നീക്കാൻ അനുവദിക്കൂവെന്ന് പറഞ്ഞാണ്  നാട്ടുകാർ സംഭവസ്ഥലത്ത് പ്രതിഷേധം നടത്തിയത്. പാറശാല അഴകിക്കോണം സ്വദേശി ആശയാണ് മരിച്ചത്. 41 വയസായിരുന്നു. ഇവർ ചെങ്കൽ പഞ്ചായത്തിലെ ആശാ വർക്കറാണ്. ആശയെ രണ്ടു ദിവസമായി കാണാനില്ലെന്ന് കാണിച്ച് പരാതി നൽകിയിരുന്നു. 

By Arya MR