ഡൽഹി:
റഫാൽ യുദ്ധവിമാനങ്ങൾ പ്രതിരോധ മന്ത്രി ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറി. അതിർത്തിയുടെ മികച്ച കാവൽക്കാരനാകും റഫാലെന്നും, വ്യോമസേനയുടെ പ്രതിരോധശേഷിയിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാകുമെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അമ്പാലയിൽ വച്ച് നടന്ന ചടങ്ങിൽ പറഞ്ഞു. ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നവർക്കുള്ള ശക്തമായ സന്ദേശമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം വ്യോമസേനയുടെ ചരിത്രത്തിലെ പുതിയ അധ്യായമാണിതെന്ന് വ്യോമസേന മേധാവി എയർ ചീഫ് മാർഷൻ ആർ കെ എസ് ബദൗരി അഭിപ്രായപ്പെട്ടു.
അംബാലയിൽ വച്ച് നടന്ന ചടങ്ങിൽ ഫ്രാൻസ് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലിയായിരുന്നു മുഖ്യാതിഥി. ഡാസോ ഏവിയേഷൻ സിഇഒ എറിക് ട്രാപ്പിയറും ചടങ്ങിൽ പങ്കെടുത്തു. ജൂലൈ 29നാണ് അഞ്ച് റഫാൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിലെത്തുന്നത്. റാഷ് യുദ്ധ വിമാനങ്ങളേക്കാൾ ശേഷിയുള്ള റഫാലിന് രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താൻ കഴിയുമെന്നതാണ് പ്രത്യേകത.