Thu. Apr 25th, 2024
ഡൽഹി:

രാജ്യത്ത് കഴിഞ്ഞ  24 മണിക്കൂറിനിടയിൽ 95,735 പുതിയ കൊവിഡ് രോഗികൾ. ഒരു ലക്ഷത്തിനടുത്ത് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ  ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 44 ലക്ഷം കടന്നു. 1,172 പേരാണ് ഇന്നലെ മാത്രം  കൊവിഡിനെ തുടർന്ന് മരണപ്പെട്ടത്. ഇതോടെ ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 75,062 ആയി. 1.68 ശതമാനമാണ് രാജ്യത്തെ നിലവിലെ കൊവിഡ് മരണ നിരക്ക്. 9.19 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. എന്നാൽ ചികിത്സയിലുള്ളവരുടെ മൂന്നിരട്ടിയിലധികം പേർ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കൊവിഡ്​ ബാധിതരുടെ എണ്ണത്തിൽ ആഗോളതലത്തിൽ ഇന്ത്യ ഇപ്പോൾ രണ്ടാം സ്ഥാനത്താണ്.

By Athira Sreekumar

Digital Journalist at Woke Malayalam