Sun. Feb 23rd, 2025

മലപ്പുറം:

സാമ്പത്തിക തട്ടിപ്പ് കേസിന്റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം എംഎൽഎ എം സി കമറുദ്ദീനെതിരെ മുസ്ലിം ലീഗിന്റെ അച്ചടക്ക നടപടി. യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനത്ത് നിന്ന് കമറുദ്ദീനെ മാറ്റിയതായി മുസ്ലിം ലീഗ് നേതാക്കൾ അറിയിച്ചു. കാസർഗോട്ടെ മുസ്ലിം ലീഗ് നേതാക്കളുമായി ചർച്ച നടത്തിയ ശേഷമാണ് തീരുമാനം. നിക്ഷേപകരുടെ പണം ആറുമാസത്തിനുള്ളിൽ തിരിച്ചു കൊടുക്കണമെന്നും ഈ മാസം 30 നകം കമറുദ്ദീന്റെ ആസ്തിബാധ്യതകൾ പാർട്ടിയെ അറിയിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ എംഎൽഎക്കെതിരെ പാർട്ടിതല നടപടിക്കും ശുപാർശ നൽകി.

നിക്ഷേപതട്ടിപ്പുകേസിൽ ജില്ലാ ട്രഷറർ കല്ലട്ര മാഹിൻ ഹാജി മധ്യസ്ഥനാകുമെന്നും നേതാക്കൾ അറിയിച്ചു. ബാധ്യത പാർട്ടി ഏറ്റെടുക്കില്ലെന്ന് മുസ്ലിം ലീഗ് നേതാവും മലപ്പുറം എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

By Athira Sreekumar

Digital Journalist at Woke Malayalam