Sun. Feb 23rd, 2025
മലപ്പുറം:

സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീനെതിരെ 14 കേസുകൾ കൂടി പുതുതായി രജിസ്റ്റർ ചെയ്തു. ചന്തേര പൊലീസിൽ മാത്രം 2 കോടി മുപ്പത്തിനാലര ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പിനാണ് ഇതുവരെ കേസെടുത്തത്. പുതുതായി വന്ന 14 പരാതികൾ ഉൾപ്പെടെ 26 കേസുകളാണ് ചന്തേര പൊലീസിൽ മാത്രം ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ 12 കേസുകൾ പ്രാഥമിക അന്വേഷണം നടത്തി ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. ഫയലുകൾ ഉടൻ സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറും. നാലു മാസം കഴിഞ്ഞ് നിക്ഷേപം തിരിച്ചു തരുമെന്ന എംഎൽഎയുടെ വാക്കിൽ വിശ്വാസമില്ലെന്ന് പരാതിക്കാർ പറയുന്നു.

അതേസമയം സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗിൽ സമ്മർദ്ദം ശക്തമാകുകയാണ്. കമറുദ്ദീനെ അനുകൂലിക്കുന്നവർ കാസർകോട് നിന്ന് ഇന്ന് മലപ്പുറത്തേക്ക് എത്തി. എന്നാൽ നടപടി വേണമെന്ന ആവശ്യവുമായി ഒരു വിഭാഗം ലീഗ് നേതാക്കൾ രംഗത്തെത്തി. നേതാവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കൾ സമ്മർദ്ദം ശക്തമാക്കിയതോടെ ഇന്ന് രാവിലെ പാണക്കാട് ചേരാനിരുന്ന യോഗം മാറ്റിവെച്ചു.

 

 

 

By Athira Sreekumar

Digital Journalist at Woke Malayalam