ഡൽഹി:
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൊവിഡിനെ ചെറുതായി കാണരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. എല്ലാവരും മാസ്‍ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ കൊവിഡ് കേസുകൾ കുതിച്ചുയരുന്നതിനാൽ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസർക്കാർ പ്രത്യേക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ദ്രുതപരിശോധനയില്‍ നെഗറ്റീവായാലും ലക്ഷണമുണ്ടെങ്കില്‍ ആര്‍ടിപിസിആര്‍ നടത്തണമെന്നാണ് പുതിയ നിർദ്ദേശം.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 95,735 പുതിയ കൊവിഡ് രോഗികൾ. ഒരു ലക്ഷത്തിനടുത്ത് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 44 ലക്ഷം കടന്നു. 1,172 പേരാണ് ഇന്നലെ മാത്രം കൊവിഡിനെ തുടർന്ന് മരണപ്പെട്ടത്. ഇതോടെ ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 75,062 ആയി. 1.68 ശതമാനമാണ് രാജ്യത്തെ നിലവിലെ കൊവിഡ് മരണ നിരക്ക്.