Mon. Dec 23rd, 2024
പത്തനംതിട്ട:

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറിയേക്കുമെന്ന് സൂചന. സംസ്ഥാനത്തിന് അകത്തും പുറത്തുമായി 270നടുത്ത് ശാഖകളുള്ള സംരംഭമായിരുന്നതിനാൽ ലോക്കൽ പൊലീസിന് പരിമിതികൾ ഏറെയാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജൻസിക്ക് കൈമാറുന്നത് പരിഗണനയിൽ വന്നത്. സംസ്ഥാന സർക്കാരും ഈ തീരുമാനത്തോട് യോജിക്കുന്നതായാണ് റിപോർട്ടുകൾ. പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ഇത് സംബന്ധിച്ച റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് കൈമാറിയി. 90 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കാനാണ് ശ്രമമെന്ന് ഐജി ഹർഷിത അട്ടല്ലൂരി പറഞ്ഞു.

 

By Athira Sreekumar

Digital Journalist at Woke Malayalam