Fri. Mar 29th, 2024
കൊച്ചി:

 
പാലത്തായി പീഡനക്കേസിലെ പ്രതി പത്മരാജന് തലശ്ശേരി പോക്സോ കോടതി അനുവദിച്ച ജാമ്യം ശരിവെച്ച് ഹൈക്കോടതി. പത്മരാജന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജിയും ഹൈക്കോടതി തള്ളി. കുട്ടി പീഡനത്തിന് ഇരയായി എന്ന മെഡിക്കൽ റിപ്പോർട്ട്‌ അടക്കം ഉണ്ടായിട്ടും ജാമ്യം നൽകിയ നടപടി ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പെൺകുട്ടിയുടെ അമ്മ കോടതിയിൽ ഹർജി നൽകിയത്.

എന്നാൽ, പെൺകുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നും ബിജെപി അനുഭാവി ആയതിനാലാണ് ആരോപണം ഉന്നയിച്ചതെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. അതേസമയം പോക്സോ കേസുകളിൽ ഇരയുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് ആവശ്യമായ പൊതു മാർഗ്ഗനിർദ്ദേശങ്ങൾ കോടതി ഇന്ന് പുറപ്പെടുവിച്ചു.

പീഡനത്തിന് ഇരയായ പെൺകുട്ടിക്ക് കള്ളം പറയുന്ന സ്വഭാവം ഉണ്ടെന്നും ഭാവനയിൽ നിന്ന് കാര്യങ്ങൾ ഉണ്ടാക്കി അവതരിപ്പിക്കുന്ന ശീലം ഉണ്ടെന്നുമാണ് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചത്. സാമൂഹ്യ നീതി വകുപ്പിൽ നിന്നുള്ള ക്ലിനിക്കൽ സൈക്കോളജിസ്റ്റുകളുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയത്.

By Athira Sreekumar

Digital Journalist at Woke Malayalam