Fri. Apr 19th, 2024

ഡൽഹി:

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 43 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 89,706 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 43,70,128 ആയി. 1115 മരണം കൂടി രാജ്യത്ത് സ്ഥിരീകരിച്ചത്തോടെ ആകെ മരണം 73,890 ആയി ഉയർന്നു.

നിലവിൽ 8,97,394 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇത് വരെ 33,98,844 പേരാണ് രോഗമുക്തി നേടിയത്. 77.77 ശതമാനമാണ് നിലവിൽ രോഗമുക്തി നിരക്ക്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 20, 131 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആന്ധ്രാപ്രദേശിൽ 10601, കർണാടകയിൽ 7866, ഡൽഹിയിൽ 3609 , യു പിയിൽ 6622, തമിഴ്നാട്ടിൽ 5684 എന്നിങ്ങനെയാണ് പ്രതിദിന രോഗബാധ. 4615 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 2 ലക്ഷം കടക്കുന്ന ആദ്യ ജില്ലയായി പുണെ.

By Arya MR