Mon. Dec 23rd, 2024

തിരുവനന്തപുരം:

സ്ത്രീപീഡനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശം വിവാദത്തില്‍. ഡിവെെഎഫ്ഐക്കാര്‍ക്ക് മാത്രമെ പീഡിപ്പിക്കാനാവൂ എന്ന് എഴുതി വെച്ചിട്ടുണ്ടെയെന്ന ചെന്നിത്തലയുടെ പ്രസ്താവനയാണ് വിവാദത്തിലായത്. രമേശ് ചെന്നിത്തല പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന് ആരോഗ്യമന്ത്രി കെകെ ശെെലജ ആവശ്യപ്പെട്ടു. അതേസമയം, തന്‍റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നുവെന്ന് ആരോപിച്ച് രമേശ് ചെന്നിത്തല തന്നെ രംഗത്തുവന്നു.

By Binsha Das

Digital Journalist at Woke Malayalam