Sun. Jan 19th, 2025

എറണാകുളം:

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് എപ്പോൾ നടത്തണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ കേരള ഹൈക്കോടതിയെ അറിയിച്ചു. തിരഞ്ഞെടുപ്പ് തീയ്യതിയും വിജ്ഞാപനവും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല. വിശദമായ ചർച്ചകൾക്ക് ശേഷമേ തിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുകയുള്ളൂവെന്നും കമ്മീഷൻ പറഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പ് നീട്ടിവെയ്ക്കാനാവില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹെെക്കോടതിയെ അറിയിച്ചു. മലപ്പുറം സ്വദേശി മുഹമ്മദ് റാഫിയുടെ ഹർജിയിലാണ് കമ്മീഷന്‍റെ വിശദീകരണം.

കൊവിഡ് പശ്ചാത്തലത്തിന്‍റെ ഗൗരവം കണക്കിലെടുത്താണ് തിരഞ്ഞെടുപ്പ് നടപടിയുമായി മുന്നോട്ട് പോകുന്നത്. നിലവിലെ സാഹചര്യത്തെ കുറിച്ച് ആരോഗ്യ വകുപ്പ് സെക്രട്ടറിയുമായി ചർച്ച നടത്തിയെന്നും കമ്മീഷൻ വ്യക്തമാക്കി. കൊവിഡ് പശ്ചാത്തലത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടണമെന്ന് ആവശ്യപ്പെടുന്ന ഹർജി തള്ളണമെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയോട് ആവശ്യപ്പെട്ടു.

By Binsha Das

Digital Journalist at Woke Malayalam