Wed. Jan 22nd, 2025

ഡൽഹി:

കോൺഗ്രസ്സ് നയരൂപീകരണ സമിതി യോഗം ഇന്ന്. വരാൻ പോകുന്ന പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായാണ് ഇന്ന് യോഗം ചേരുന്നത്.  മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, എ കെ ആന്‍റണി തുടങ്ങിയവർ യോഗത്തിൽ സംസാരിക്കും.  പാര്‍ട്ടി നവീകരണമാവശ്യപ്പെട്ട ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ്മ തുടങ്ങിയ നേതാക്കളും യോഗത്തില്‍ പങ്കെടുക്കും.

പിഎം കെയര്‍ ഫണ്ടിലേക്ക് സംഭാവന നല്‍കുന്നവര്‍ക്ക് നികുതി ഇളവ് നല്‍കാനുള്ള ഓര്‍ഡിനന്‍സ് നിയമമാക്കുന്നതിനെ എതിർക്കാൻ കോൺഗ്രസ്സ് നേരത്തെ തീരുമാനിച്ചിട്ടുണ്ട്.  എംപി ഫണ്ട് നിര്‍ത്തലാക്കാനുള്ള ബില്ലിനെതിരെ വോട്ട് ചെയ്യാനും തീരുമാനമുണ്ട്. അതേസമയം, സ്ഥിരനേതൃത്വം ആവശ്യപ്പെട്ട് 23 നേതാക്കൾ കത്ത് നൽകിയതിനെ തുടർന്നുണ്ടായ ചേരിതിരിവിന് ശേഷമുള്ള ആദ്യ യോഗമാണിത്. യോഗത്തിൽ എല്ലാ നേതാക്കന്മാരും പങ്കെടുക്കും.  കത്തെഴുതിയതിന്‍റെ പേരില്‍ ചുമതലകളില്‍ നിന്നകറ്റി നിര്‍ത്തുന്നതില്‍ നേതാക്കള്‍ക്ക് അമര്‍ഷമുണ്ട്. കത്ത് പാർട്ടി ചർച്ച ചെയ്യണമെന്ന് തന്നെയാണ് നേതാക്കന്മാരുടെ അഭിപ്രായം.

By Arya MR