Fri. Dec 27th, 2024
കൊല്ലം:

കൊല്ലത്ത് വിവാഹ തട്ടിപ്പിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിശ്രുത വരനെ പൊലീസ് പിടികൂടി. സംഭവം നടന്ന് നാല് ദിവസത്തിനിപ്പുറമാണ് വരനെ പൊലീസ് കസ്റ്റഡിയിലെടുത്തത് . വ്യക്തമായ തെളിവുണ്ടായിട്ടും കൊട്ടിയം പൊലീസ് പ്രതിയെ പിടികൂടാത്ത സംഭവം  ഇന്നലെ പുറത്ത് വന്നിരുന്നു.

വിവാഹ നിശ്ചയത്തിന് ശേഷം പെൺകുട്ടി ഗർഭിണിയാകുകയും വരൻ തന്നെ ആശുപത്രിയിലെത്തിച്ച് ഗർഭം ഛിദ്രം നടത്തുകയും ചെയ്തിരുന്നു. ഗർഭച്ചിന്ദ്രത്തിനായി വരാൻ പള്ളിമുക്ക് സ്വദേശി ഹാരിസ് മുഹമ്മദ് വ്യാജരേഖ ചമയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് ശേഷം മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്യാൻ ഹാരിസ് ശ്രമിച്ചു. ഇതറിഞ്ഞാണ് കൊട്ടിയം സ്വദേശിയായ പെൺകുട്ടി ആത്മഹത്യ ചെയ്തത്. അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് പൊലീസ് പറയുന്നത്.