Mon. Dec 23rd, 2024

കോഴിക്കോ:

കോഴിക്കോട് വെള്ളയില്‍ തീരത്ത് തകര്‍ന്ന വള്ളം കരയ്ക്കടിഞ്ഞു. വള്ളത്തിലുണ്ടായിരുന്നവരെ രക്ഷപ്പെടുത്തി. കടലില്‍പോയ ഫൈബര്‍ വള്ളം രണ്ടായി പിളര്‍ന്ന നിലയിലാണ്  കോഴിക്കോട് ബീച്ചില്‍ കരയ്ക്കടിഞ്ഞത്. ബോട്ടിലുണ്ടായിരുന്നത് ആറു മല്‍സ്യത്തൊഴിലാളികളായിരുന്നു. തിരുവനന്തപുരം പൊഴിയൂര്‍ സ്വദേശി ജെ മത്ത്യാസിന്‍റെ ഉടമസ്ഥതയിലുള്ളതാണ് വള്ളം.

കഴിഞ്ഞ മൂന്നാം തീയതിയാണ് ഇവർ മത്സ്യ ബന്ധനത്തിനായി പുറപ്പെട്ടത്. ഇവർ സഞ്ചരിച്ച തകർന്ന ബോട്ട് ഇന്ന് പുലർച്ചെയാണ് കോഴിക്കോട് കടപ്പുറത്ത് അടിഞ്ഞത്. മറ്റൊരു ബോട്ടിലാണ് ഇവർ ബേപ്പൂർ തുറമുഖത്ത് തിരിച്ചെത്തിയത്. അതേസമയം, മലപ്പുറം പൊന്നാനിയില്‍ നിന്നും താനൂരില്‍ നിന്നുമായി മല്‍സ്യബന്ധനത്തിന് പോയ മൂന്ന് ബോട്ടുകള്‍ അപകടത്തില്‍പ്പെട്ട് ഒന്‍പതുപേരെ കാണാതായി. 

 

By Binsha Das

Digital Journalist at Woke Malayalam