Thu. Jan 23rd, 2025

കൊച്ചി:

സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻറെ മൊഴി ചോര്‍ന്നത് കസ്റ്റംസില്‍നിന്നെന്ന് ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. കസ്റ്റംസിലെ ഉന്നത ഉദ്യോഗസ്ഥന്റെ ഫോണിൽ ചിത്രീകരിച്ച മൊഴിയാണ് പുറത്തുപോയത്. ഉദ്യോഗസ്ഥന്റെ ഭാര്യയുടെ പേരിലുളള മൊബൈലില്‍ നിന്നാണ് മൊഴിപ്പകര്‍പ്പിന്റെ ചിത്രം പുറത്തായത്.

ജനം ടിവി കോർഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാർക്കെതിരെ സ്വപ്ന നൽകിയ മൊഴി മാത്രമാണ് പുറത്തായത്. മൊഴി ചോര്‍ന്നതിന്റെ പേരില്‍ അന്വേഷണസംഘത്തില്‍നിന്ന് മാറ്റിനിര്‍ത്തിയ അസിസ്റ്റന്റ് കമ്മിഷണര്‍ എന്‍എസ്ദേവിനെ പൂര്‍ണമായും കുറ്റവിമുക്തനാക്കുന്ന റിപ്പോർട്ടാണ് ഐബി നല്‍കിയിരിക്കുന്നത്. എന്‍എസ് ദേവിന്റെ ആവശ്യപ്രകാരമാണ് ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് കസ്റ്റംസ് കമ്മിഷണര്‍ സുമിത് കുമാര്‍ ഐബിയോട് ആവശ്യപ്പെടുന്നത്.

സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയിരുന്നത് മൂന്നംഗ അന്വേഷണ സംഘമായിരുന്നു. അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുളള മൂന്നംഗ സംഘത്തില്‍ രണ്ടു പേര്‍ പുരുഷന്മാരും ഒരാള്‍ വനിതയുമായിരുന്നു. ഇതില്‍ അന്വേഷണസംഘത്തെ നയിച്ച ഉദ്യോഗസ്ഥനെതിരെയാണ് ഐ.ബി. ഇപ്പോള്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

 

 

By Arya MR