Mon. Dec 23rd, 2024

കൊച്ചി:

യാത്രാനിരക്കുകളിൽ ഇളവുകൾ പ്രഖ്യാപിച്ച് കൊച്ചി മെട്രോ. തിങ്കളാഴ്ച മുതൽ സർവീസ് പുനരാരംഭിക്കുമ്പോൾ 60 രൂപക്ക് പകരം 50 രൂപയാകും ഇനി മെട്രോയിലെ പരമാവധി ചാർജ്ജ്. കൊച്ചി മെട്രോ വൺ കാർഡ് ഉടമകൾക്ക് പത്ത് ശതമാനം ഡിസ്‍ക്കൗണ്ടുമുണ്ട്. അവധിദിന, വാരാന്ത്യ പാസ്സുകൾക്കും 15 മുതൽ 30 രൂപ വരെ ഇളവ് നൽകും. പുതുക്കിയ നിരക്കുകൾ പ്രകാരം ടിക്കറ്റെടുത്ത് ആദ്യ അഞ്ച് സ്റ്റേഷനുകൾക്ക് 20 രൂപയും, തുടർന്നുള്ള പന്ത്രണ്ട് സ്റ്റേഷൻ വരെ 30 രൂപയും, പിന്നീടുള്ള 12 സ്റ്റേഷൻ വരെ അമ്പത് രൂപയുമാകും പരമാവധി നിരക്ക്.

By Arya MR