Sun. Dec 22nd, 2024

തിരുവനന്തപുരം:

സ്വർണക്കടത്ത് കേസും മയക്കുമരുന്ന് കേസും തമ്മിൽ അഭേദ്യമായ ബന്ധമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിനീഷ് കോടിയേരിയും മയക്കുമരുന്ന് വിൽപന സംഘവുമായുള്ള ബന്ധത്തിൻ്റെ വിവരങ്ങൾ ഒരോദിവസവും പുറത്തു വരികയാണെന്നും  എന്നാൽ ഈ വാർത്ത ശിവശങ്കറിൻ്റെ കേസിലെന്ന പോലെ മുഖ്യമന്ത്രി നിസാരവത്കരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

മയക്കുമരുന്ന് കേസുമായുള്ള സ്വപ്ന സുരേഷിന്റെ ബന്ധവും അന്വേഷിക്കണമെന്ന് ചെന്നിത്തല ഇന്ന് നടന്ന വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. എന്നാൽ, സിപിഎം സെക്രട്ടറിയുടെ മകന്റെ ബന്ധത്തിലും അന്വേഷണം വേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. നൈറ്റ് പാർട്ടിയുടെ വിവരങ്ങൾ എന്തുകൊണ്ട് പൊലീസ് അന്വേഷിക്കുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു. നാർക്കോട്ടിക് സെൽ ഇതൊന്നും അന്വേഷിക്കുന്നില്ലെന്നും പാർട്ടി നേതാവിന്റെ മകന് വേണ്ടി പൊലീസ് കണ്ണടയ്ക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

By Arya MR