ന്യൂഡല്‍ഹി:
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിഗത ട്വിറ്റര്‍ അക്കൗണ്ട് ഇന്ന് പുലര്‍ച്ചെ ഹാക്ക് ചെയ്തു. മോദിയുടെ വ്യക്തിഗത വെബ്‌സൈറ്റുമായി ലിങ്ക് ചെയ്തിരുന്ന
സ്വകാര്യ ട്വിറ്റർ അക്കൗണ്ടായ narendramodi_in ആണ് ഹാക്ക് ചെയ്തത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്രിപ്‌റ്റോ കറൻസിയായി സംഭാവന ആവശ്യപ്പെട്ട് ഹാക്കർമാർ ട്വീറ്റ് ചെയ്തു. താമസിയാതെ അക്കൗണ്ടിന്‍റെ നിയന്ത്രണം ട്വിറ്റർ പുനഃസ്ഥാപിച്ചു.
ഹാക്കര്‍മാരുടെ വ്യാജ ട്വീറ്റുകള്‍ നീക്കം ചെയ്തിട്ടുണ്ട്. സുരക്ഷാ സംബന്ധമായ വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെന്നും ഇത് വിശദമായി പരിശോധിച്ച് വരികയാണെന്നും ട്വിറ്റര്‍ ഔദ്യോഗികമായി അറിയിച്ചു. പൂര്‍ണമായും അദ്ദേഹത്തിന്‍റെ വ്യക്തിഗത അക്കൗണ്ട് സുരക്ഷിതമാണെന്നും ട്വിറ്റര്‍ വൃത്തങ്ങള്‍ അറിയിച്ചു.