Thu. Apr 24th, 2025

കൊളംബോ:

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന് വേണ്ടി ക്രൂഡ് ഓയില്‍ കൊണ്ടുവരികയായിരുന്ന  കപ്പലിന് തീപിടിച്ചു. കുവൈത്തില്‍നിന്ന് പാരദീപിലേക്ക്  വരികയായിരുന്ന ന്യൂ ഡയമണ്ട് എന്ന കപ്പലാണ് ശ്രീലങ്കന്‍ കടലില്‍ വച്ച് കത്തിയത്.വലിയ അപകടമാണുണ്ടായതെന്നും തീ അണയ്ക്കാന്‍ ശ്രമം തുടങ്ങിയെന്നും ശ്രീലങ്കന്‍ നാവികസേന അറിയിച്ചു. ഒരു ഹെലികോപ്റ്ററും രണ്ട് കപ്പലുകളും രക്ഷാപ്രവര്‍ത്തനത്തിന് പുറപ്പെട്ടു.

ശ്രീലങ്കൻ തീരത്ത് നിന്ന് 20 നോട്ടിക്കൽ മൈൽ അകലെയാണ് നിലവിൽ കപ്പലിൻ്റെ സ്ഥാനം. 2.70 ലക്ഷം ടൺ ക്രൂഡോയിൽ ചരക്കുകപ്പലിൽ ഉണ്ടെന്നാണ് ശ്രീലങ്കൻ വിവരം. അ​ഗ്നിബാധയുണ്ടായ കപ്പലിൽ നിന്നും ഇതുവരെ എണ്ണചോ‍‍ർച്ചയുണ്ടായിട്ടില്ലെന്നാണ് സൂചന.

By Binsha Das

Digital Journalist at Woke Malayalam