Wed. Jan 22nd, 2025

ന്യൂഡല്‍ഹി:

മൊറോട്ടോറിയം കാലയളവില്‍ പിഴപ്പലിശ ബാധകമാണോ എന്ന കാര്യം വിശദീകരിക്കണമെന്ന് സുപ്രീം കോടതി. പിഴപ്പലിശയും മൊറോട്ടോറിയവും ഒരുമിച്ച് പോകില്ലെന്നും കോടതി പറഞ്ഞു. മൊറോട്ടോറിയം കാലയളവില്‍ പിഴപ്പലിശ വാങ്ങണോ വേണ്ടയോ എന്ന കാര്യത്തില്‍ റിസര്‍വ് ബാങ്ക് വിദശീകരണം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഓഗസ്റ്റ് 31 വരെ കുടിശ്ശിക വരുത്തിയ അക്കൗണ്ടുകള്‍ രണ്ടു മാസത്തേയ്ക്ക് നിഷ്‌ക്രിയ ആസ്തിയായി പ്രഖ്യാപിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു.

വായ്പ എടുത്തവര്‍ക്കെതിരെ രണ്ടുമാസം ബലംപ്രയോഗിച്ചുളള നടപടികള്‍ പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. കേസില്‍ സെപ്റ്റംബര്‍ 10ന് കോടതി തുടര്‍ വാദം കേള്‍ക്കും. കേസില്‍ അന്തിമ തീര്‍പ്പാകും വരെ ഉത്തരവ് ബാധകമെന്ന് കോടതി വ്യക്തമാക്കി.

 

 

 

By Binsha Das

Digital Journalist at Woke Malayalam