Fri. Dec 27th, 2024

തിരുവനന്തപുരം:

സംസ്ഥാനത്ത് സ്വര്‍ണവില കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി ഇടിഞ്ഞ ശേഷം ഇന്ന് നേരിയതോതില്‍ വര്‍ധിച്ചു. പവന് 200 രൂപകൂടി 37,800 രൂപയായി. 4725 രൂപയാണ് ഗ്രാമിന്റെ വില.

ഗ്രാമിന് 5,000 കടന്ന് സർവകാല റെക്കോർഡ് ഇട്ട സ്വർണവില കുറച്ചുനാളുകളായി താഴേക്ക് ആണ്. പവന്‍ വില 42,000 രൂപയിലേയ്ക്ക് ഉയര്‍ന്നശേഷം 4,400 രൂപവരെ കുറഞ്ഞ് 37,600 രൂപയിലെത്തിയിരുന്നു. ഓഗസ്റ്റ് 29 മുതല്‍ 31വരെ തുടര്‍ച്ചയായ നാലുദിവസം താഴ്ന്ന നിലവാരത്തില്‍ തുടര്‍ന്നശേഷമാണ് 200 രൂപയുടെ വര്‍ധന. അതേസമയം, ആഗോള വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന് 1,986 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്

 

 

By Binsha Das

Digital Journalist at Woke Malayalam