Sat. Apr 26th, 2025

തിരുവനന്തപുരം:

പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ജോലി ലഭിക്കാത്തതില്‍ മനംനൊന്ത് ഉദ്യോഗാര്‍ത്ഥി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം ജില്ലയിലെ കാരക്കോണം തട്ടിട്ടമ്പലം സ്വദേശി അനുവാണ് മരിച്ചത്. 29 വയസ്സായിരുന്നു. ജോലി ഇല്ലാത്തത് മാനസികമായി തളര്‍ത്തിയെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. പിഎസ്സിയുടെ റദ്ദാക്കിയ എക്സൈസ് ലീസ്റ്റില്‍ 76ാം റാങ്കുകാരനാണ് അനു.

കുറച്ചു ദിവമായി ആഹാരം വേണ്ട. ശരീരമൊക്കെ വേദന പോെല. എന്തു ചെയ്യണമെന്നറിയില്ല. കുറച്ചു ദിവസമായി ആലോചിക്കുന്നു. ആരുടെ മുന്നിലും ചിരിച്ച് അഭിനയിക്കാൻ വയ്യ. എല്ലാത്തിനും കാരണം ജോലി ഇല്ലായ്മ -സോറി. അനു ആത്മഹത്യ കുറിപ്പിൽ എഴുതിയത് ഇങ്ങനെയായിരുന്നു.

By Binsha Das

Digital Journalist at Woke Malayalam