Fri. Nov 22nd, 2024

ന്യൂഡല്‍ഹി:

നാലാം ഘട്ട അണ്‍ലോക്കിന്റെ ഭാഗമായി മെട്രോ സർവീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് അന്തിമ നിർദ്ദേശങ്ങൾ കെെക്കൊള്ളാന്‍ കേന്ദ്ര സ‌ർക്കാ‌ർ സെപ്റ്റംബ‌ർ ഒന്നിന് യോഗം വിളിച്ചു. കേന്ദ്ര ന​ഗര വികസന മന്ത്രാലയമാണ് യോ​ഗം വിളിച്ചത്. ഏഴാം തീയതി മുതൽ ഘട്ടം ഘട്ടമായി സ‌ർവ്വീസ് പുനരാരംഭിക്കാനാണ് തീരുമാനം. ആദ്യഘട്ടം യാത്രാനുമതി സ‌ർക്കാ‌ർ ഉദ്യോ​ഗസ്ഥ‌ർക്ക് മാത്രമായിരിക്കും.

കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാകും സര്‍വീസ് പുനരാരംഭിക്കുന്നത്. എല്ലാ യാത്രക്കാരുടെയും ശരീരോഷ്മാവ് പരിശോധിക്കും. യാത്രക്ക‌ാരെല്ലാം ന‌ി‌ർബന്ധമായും മാസ്ക് ധരിക്കണമെന്നും ഒന്നിടവിട്ട സീറ്റുകൾ ഒഴിച്ചിടണമെന്നും നി‌ർദ്ദേശമുണ്ടാകുമെന്നാണ് വിവരം.  യാത്രക്കാ‌ർക്ക് ടോക്കൺ നൽകില്ല. ഡിജിറ്റൽ പണമിടപാട് മാത്ര‌മായിരിക്കും അനുവ​ദിക്കുക.

മെട്രോ സർവ്വീസുകൾ അടുത്ത മാസം 7 മുതൽ അനുവദിച്ചു കൊണ്ട് ഇന്നലെ രാത്രിയാണ് അൺലോക്ക് നാല് മാർഗ്ഗനിർദ്ദേശം കേന്ദ്രം പുറത്തിറക്കിയത്. ഇതുകൂടാതെ, 21 മുതല്‍ 100 പേര്‍ക്കുവരെ പങ്കെടുക്കാവുന്ന പൊതുപരിപാടികള്‍ നടത്താനും അനുമതിയുണ്ട്. സ്‌കൂളുകള്‍, കോളേജുകള്‍, കോച്ചിങ് സെന്ററുകള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നി അടഞ്ഞുതന്നെ കിടക്കും.

 

By Binsha Das

Digital Journalist at Woke Malayalam