Mon. Dec 23rd, 2024
തിരുവനന്തുപുരം:

ജനം ടിവിയുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന വിവാദമായതോടെ കൂടുതല്‍ വിശദീകരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. ജനം ടിവിയു മായി ബിജെപിക്ക് ആത്മബന്ധം മാത്രമാണ് ഉള്ളതെന്നും ഉടമസ്ഥാവകാശമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

സ്വർണക്കടത്ത് കേസിൽ ജനം ടിവി കോ ഓഡിനേറ്റിംഗ് എഡിറ്റർ അനിൽ നമ്പ്യാരെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടും കെ സുരേന്ദ്രൻ പ്രതികരിച്ചു. സ്വർണകടത്ത് കേസ് നിഷ്പക്ഷമായാണ് അന്വേഷിക്കുന്നത്. വിശദമായ പരിശോധന പോസിറ്റീവ് ആയിട്ടാണ് കാണുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

സെക്രട്ടേറിയറ്റ് തീപിടിത്തത്തിൽ അട്ടിമറി നടന്നത് മറച്ചുവയ്ക്കാൻ ആണ് മന്ത്രിമാർ രംഗത്തിറങ്ങി പ്രസ്താവനകൾ നടത്തുന്നത്. മന്ത്രിമാർ ഭരണഘടനാ ലംഘനം നടത്തുകയാണ്. അന്വേഷണം അട്ടിമറിക്കാനും കുറ്റക്കാരെ രക്ഷപെടുത്താനുമാണ് ശ്രമം. മന്ത്രിമാർ അന്വേഷണത്തിൽ ഏർപ്പെടുന്നത് എന്തിനാണെന്ന് അറിയില്ല. ഇത് അന്വേഷണ സംഘമല്ല, കേസ് അട്ടിമറിക്കുന്ന സംഘമാണ്  സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

By Athira Sreekumar

Digital Journalist at Woke Malayalam