തിരുവനന്തപുരം:
ഒരു വര്‍ഷത്തിനിടെ സ്വപ്നയെ വിളിച്ചത് ഒരു തവണ മാത്രമെന്ന് ജനം ടിവി കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യര്‍. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്തില്‍ യുഎഇ കോണ്‍സുലേറ്റിന്‍റെ വിശദീകരണം തേടിയാണ് വിളിച്ചത്. വിശദീകരണം വാര്‍ത്തയായി നല്‍കുകയും ചെയ്തു. അല്ലാതെ തനിക്ക് സ്വപ്നയുമായി യാതോരു അടുപ്പവും ഇല്ല. മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ വിവിധ മേഖലകളിലുള്ളവരുമായി ബന്ധപ്പെടേണ്ടിവരും. ചാനലിന്‍റെ ചുമതലയില്‍ നിന്ന് തത്ക്കാലം മാറിനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ അനിൽ നമ്പ്യാരെ അടുത്തയാഴ്ച്ച വീണ്ടും ചോദ്യം ചെയ്യും. ഇന്നലെയും അനിൽ നമ്പ്യാരെ ചോദ്യം ചെയ്തിരുന്നു.ഇന്നലെ നൽകിയ മൊഴി വിശ്വസത്തിലെടുക്കാത്തതുകൊണ്ടാണ് കസ്റ്റംസ് അടുത്തയാഴ്ച്ച വീണ്ടും ചോദ്യം ചെയ്യുന്നത്.
സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്നയ്ക്ക് ഉപദേശം നൽകിയിട്ടില്ലെന്ന് അനിൽ നമ്പ്യാർ ഇന്നലെ മൊഴി നൽകിയിരുന്നു. സുഹൃത്തെന്ന നിലയിൽ മറുപടി നൽകുകയാണ് ചെയ്തത്. ബാഗിൽ സ്വർണമാണെന്ന് സ്വപ്ന പറഞ്ഞിരുന്നില്ലെന്നും സ്വപ്നയ്ക്ക് വേണ്ടി ആരേയും വിളിച്ചിട്ടില്ലെന്നും അനിൽ നമ്പ്യാർ വ്യക്തമാക്കിയിരുന്നു.