തിരുവനന്തപുരം:
സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണത്തിനും പണത്തിനും തനിക്കും ഉത്തരവാദിത്തമുണ്ടെന്ന് ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ അയ്യർ സമ്മതിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബാങ്ക് ലോക്കറിന്റെ സംയുക്ത ഉടമയാണ് താനെന്ന് വേണുഗോപാൽ അയ്യർ പറഞ്ഞു.
എന്നാൽ, പണത്തിൻ്റെ ഉറവിടം സ്വപ്ന തന്നോട് പറഞ്ഞിട്ടില്ലെന്നും ഇയാൾ പറഞ്ഞതായി ഇഡി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. എം ശിവശങ്കറിന്റെ സുഹൃത്താണ് വേണുഗോപാൽ.
അതേസമയം, സ്വപ്നക്ക് കമ്മീഷൻ നൽകിയിട്ടില്ലെന്ന് സെയ്ൻ വെഞ്ചേഴ്സ് ഉടമ വിനോദും മൊഴി നൽകിയിട്ടുണ്ട്. ലോക്കറിൽ നിന്ന് പിടിച്ചെടുത്ത ഒരു കോടി രൂപ റിയൽ എസ്റ്റേറ്റ് ഇടപാടിലെ കമ്മീഷൻ ആണ് എന്നായിരുന്നു സ്വപ്നയുടെ വാദം.