തിരുവനന്തപുരം:
പ്രോട്ടോക്കോള്‍ ഓഫിസിലെ തീപിടിത്തം കേസ് അട്ടിമറിക്കാനും തെളിവുനശിപ്പിക്കാനും നടന്ന ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷം. സ്വര്‍ണ്ണക്കടത്ത് കേസിലെ തെളിവുകള്‍ നശിപ്പുക്കകയാണ് ലക്ഷ്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രേട്ടോക്കോള്‍ ഓഫീസില്‍ തീപിടിക്കാനുള്ള ഒരു സാധ്യതയുമില്ല. സെന്‍ട്രലെെസ്ഡ് എസി ഉള്ള സ്ഥലത്ത് ഒരു ഫാന്‍ കെട്ടിത്തൂക്കിയിരിക്കുന്നു.അവിടെ ഫാന്‍ ആവശ്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.
ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ‘അവിശ്വാസ് മേത്ത’യായി മാറിയെന്നും ചെന്നിത്തല പരിഹസിച്ചു. തീപിടിത്തം എന്‍.ഐ.എ അന്വേഷിക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
അതേസമയം, പ്രധാനഫയലുകള്‍ നശിച്ചിട്ടില്ലെന്നും സെക്രട്ടേറിയറ്റ് കലാപഭൂമിയാക്കി മാറ്റാനാണ് പ്രതിപക്ഷ ശ്രമമെന്നും മന്ത്രി ഇ.പി.ജയരാജന്‍ ആരോപിച്ചു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കാരണമറിയാന്‍ ഫോറന്‍സിക് ഫലംകൂടി വരണമെന്ന് അന്വേഷണ സംഘം അറിയിച്ചു. ഫാനില്‍ നിന്ന് തീപടര്‍ന്നതാകാമെന്നാണ് വിലയിരുത്തല്‍.