ന്യൂഡല്‍ഹി:
രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം ഇന്നും അറുപതിനായിരത്തിന് മുകളിലാണ്. 24 മണിക്കൂറിനിടെ 67,150 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതര്‍ 32 ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളിൽ 1059 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 59,449 ആയി ഉയര്‍ന്നു. നിലവില്‍ ചികിത്സയിൽ ഉള്ളത് 7, 07267 പേരാണ്. രോഗമുക്തി നേടിയവരുടെ എണ്ണം 24, 67, 758 ആയി.
മഹാരാഷ്ട്രയിലാണ് രോഗ വ്യാപനം ഏറ്റവും രൂക്ഷമായി തുടരുന്നത്. മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 7 ലക്ഷം കടന്നു. തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. അതേസമയം, തെലങ്കാനയിൽ ആദ്യമായി പ്രതിദിന രോഗബാധ മൂവായിരം കടന്നു. 3,018 പേർക്കാണ് 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ വീണ്ടും രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉന്നതതല യോഗം ചേര്‍ന്നു.