Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

കോൺഗ്രസ് ഇടക്കാല അധ്യക്ഷ സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് സോണിയ ഗാന്ധി വ്യക്തമാക്കിയ സാഹചര്യത്തിൽ ഇന്ന് ഡല്‍ഹിയില്‍ നിർണായക പ്രവർത്തക സമിതി ചേരും. പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കണമെന്നും സോണിയ ഗാന്ധി ഇന്നലെ അഭ്യര്‍ത്ഥിച്ചിരുന്നു. രാവിലെ 11 മണിക്ക് വീഡിയോ കോൺഫറൻസിംഗിലൂടെയാണ് യോഗം ചേരുക.

സോണിയ ഗാന്ധി ഒഴിയാൻ സന്നദ്ധത അറിയിച്ച സാഹചര്യത്തിൽ പകരം ആര് എന്നതാണ് യോഗത്തില്‍ പ്രധാന ചർച്ചയാവുക. അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ ഗാന്ധി തിരിച്ചെത്തണമെന്നാണ് ഭൂരിഭാഗം നേതാക്കളുടെയും ആവശ്യം. രാഹുല്‍ ഗാന്ധി വിസമ്മചതിച്ചാല്‍ പ്രിയങ്ക ഗാന്ധിയെ അധ്യക്ഷയാക്കണമെന്നും അഭിപ്രായമുണ്ട്. എന്നാല്‍ ഇരുവരും ഇതുവരെ ഈ അഭിപ്രായത്തോട് പ്രതികരിച്ചിട്ടില്ല.

ആരേയും നിർദ്ദേശിക്കില്ലെന്നും അധ്യക്ഷനെ പാർട്ടി കണ്ടെത്തട്ടേയെന്നുമാണ് സോണിയയുടെ നിലപാട്. എ കെ ആന്‍റണി, മൻമോഹൻ സിംഗ്‌, മുകുൾ വാസ്നിക് തുടങ്ങിയവർ പരിഗണനാ പട്ടികയിലുണ്ടെന്നാണ് സൂചന.

By Binsha Das

Digital Journalist at Woke Malayalam