Fri. Nov 22nd, 2024

എറണാകുളം:

സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ  കോതമംഗലം പള്ളി ഏറ്റെടുക്കാൻ സാവകാശം വേണമെന്ന്  എറണാകുളം ജില്ലാ കളക്ടർ ഹൈക്കോടതിയിൽ പറഞ്ഞു.  കൊവിഡിന്റെ പശ്ചാത്തലത്തിൽ സാവകാശം വേണമെന്നാണ് പറഞ്ഞത്. പള്ളി കണ്ടയ്ന്‍മെന്‍റ് സോണിലാണെന്നും പള്ളി ഉൾപ്പെടുന്ന മുനിസിപ്പൽ പരിധിയിൽ  മാത്രം 37 കൊവിഡ് രോഗികളുണ്ടെന്നും കളക്ടർ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

പള്ളി ഏറ്റെടുക്കൽ നടപടികൾ ആരംഭിക്കുമ്പോൾ വിശ്വാസികൾ പ്രതിഷേധം നടത്താൻ സാധ്യതയുണ്ടെന്നും ഇത് കൊവിഡ് വ്യാപനം രൂക്ഷമാക്കുമെന്നും കളക്ടർ മുന്നറിയിപ്പ് നൽകി. ഈ സാഹചര്യത്തിൽ കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പികണമെന്നും കളക്ർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. ഇടുക്കി മുള്ളരിങ്ങാട് പള്ളിയിൽ കോടതി വിധി നടപ്പാക്കിയപ്പോൾ അവിടെ കൊവിഡ് സൂപ്പർ സ്പ്രെഡ് ഉണ്ടായെന്നും പറഞ്ഞു. ഹർജ്ജി നാളെ ഹൈക്കോടതി പരിഗണിക്കും.