തിരുവനന്തപുരം:
സർക്കാരിനെതിരെ പുതിയ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയിൽ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിന്മേലുള്ള ചർച്ചയ്ക്കിടയിലാണ് ചെന്നിത്തലയുടെ പുതിയ ആരോപണം. വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ അനുവദിക്കുന്നതില്‍ അഴിമതിയുണ്ടെന്നാണ് ചെന്നിത്തലയുടെ വാദം. സര്‍ക്കാറിന്റെ കണ്ണായ സ്ഥലങ്ങള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നു. റവന്യൂ മന്ത്രിയുടെ കുറിപ്പ് മറികടന്നാണ് സര്‍ക്കാര്‍ തീരുമാനമെന്നും ചെന്നിത്തല ആരോപിച്ചു.
പൊതുമരാമത്ത് മന്ത്രിപോലും അറിയാതെ ഐഒസിയുടെ പ്രൊപോസല്‍ തള്ളിയാണ് സ്ഥലങ്ങൾ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കിയത്. മിനി അദാനിമാരെ സഹായിക്കാനാണ് എല്ലാ പദ്ധതികളുമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഐഒസി ക്വാട്ട് ചെയ്ത തുകയുടെ പകുതി തുകക്ക് സ്വകാര്യ സ്ഥാപനത്തിന് നല്‍കാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.