Thu. Jan 23rd, 2025

തിരുവനന്തപുരം:

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് കിട്ടാനായി സംസ്ഥാന സര്‍ക്കാര്‍ നിയമസഹായത്തിനായി സമീപിച്ചത്‌ അദാനിയുടെ ബന്ധുവിന്റെ കമ്പനിയെ തന്നെ. മുംബൈ ആസ്ഥാനമായ സിറില്‍ അമര്‍ചന്ദ് മംഗല്‍ദാസ് എന്ന ഗ്രൂപ്പിനാണ് നിയമപരമായ വിദഗ്‌ധോപദേശത്തിന് കള്‍സള്‍ട്ടന്‍സി ഫീസ് 55 ലക്ഷം രൂപ സർക്കാർ നല്‍കിയത്.

ഈ സ്ഥാപന ഉടമയുടെ മകൾ അദാനിയുടെ മരുമകളാണ്. അദാനിയെ എതിർക്കുമ്പോൾ തന്നെ അദാനിയുമായി ബന്ധമുള്ളവരുടെ സഹായം തേടിയ മുഖ്യമന്ത്രി കുമ്പിടിയെ പോലെ  പെരുമാറുന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. 

സർക്കാറിന് വേണ്ടി ടെണ്ടറിൽ പങ്കെടുക്കാനായി കെഎസ്ഐഡിസി മുടക്കിയത് രണ്ട് കോടിയിലേറെ രൂപയാണ്. സഹായം തേടിയത് രണ്ട് സ്ഥാപനങ്ങളിൽ നിന്ന്. കെപിഎംജിയും പിന്നെ സിറിൽ അമർചന്ദ് മംഗൾദാസും. എന്നാൽ, നിയമസ്ഥാപനമായ സിറിൽ അമർചന്ദ് മംഗൾദാസും ടെണ്ടർ നേടിയ അദാനിയും തമ്മിലെ ബന്ധമാണ് സർക്കാറിനെ കുരുക്കിയത്.