Sun. Jan 19th, 2025

തിരുവനന്തപുരം :

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തുമുഖേനയാണ് അറിയിച്ചത്. വിമാനത്താവളം പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്നാണ് കേരളത്തിന്റെ പൊതു അഭിപ്രായമെന്ന് യോഗം വിലയിരുത്തിയതായി മുഖ്യമന്ത്രി അറിയിച്ചു. കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങളാണ് കേന്ദ്രം ചെയ്തുതരേണ്ടതെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. 

By Binsha Das

Digital Journalist at Woke Malayalam