Mon. Dec 23rd, 2024

എറണാകുളം:

പാലാരിവട്ടം പാലം അടിയന്തരമായി പൊളിച്ചുപണിയാന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്‍റെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ സുപ്രീംകോടതിക്ക് കത്ത് നല്‍കി. ഓഗസ്റ്റ് 28ന് തന്നെ കേസില്‍ വാദം കേള്‍ക്കണമെന്നും കേരളം ആവശ്യപ്പെട്ടു. കേസിന്‍റെ നടപടികൾ നീണ്ടുപോകുന്നത് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിന്‍റെ അപേക്ഷ. പാലത്തിൽ ഭാരപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടുള്ള കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

By Binsha Das

Digital Journalist at Woke Malayalam