Mon. Jul 28th, 2025 9:47:23 AM

വാഷിങ്ടണ്‍ ഡിസി:

ഇരുണ്ട കാലഘട്ടത്തെ അതിജീവിക്കാന്‍ അമേരിക്കയ്ക്ക് കഴിയുമെന്ന് പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബെെഡന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ആരംഭിച്ചു. കൊവിഡ് മഹാമാരി ഉണ്ടാക്കിയ പ്രതിസന്ധി മാത്രമല്ല, ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകം തീര്‍ത്ത വംശീയ വിദ്വോഷത്തിന്‍റെ മുറിവുകളെ ഉണക്കാനും തനിക്ക് കഴിയുമെന്ന് അദ്ദേഹം പ്രചാരണ പ്രസംഗത്തില്‍ പറഞ്ഞു. രാജ്യത്തെ ഭിന്നിപ്പിക്കുന്ന രാഷ്ട്രിയമാണ് ഡൊണാള്‍ഡ് ട്രംപിന്‍റേതെന്ന് ബെെഡന്‍ വിമര്‍ശിച്ചു. അതേസമയം, നിയമവാഴ്ച നടപ്പാക്കാന്‍ ബെെഡന് കഴിയില്ലെന്ന് ട്രംപും തിരിച്ചടിച്ചു.

By Binsha Das

Digital Journalist at Woke Malayalam