Mon. Dec 23rd, 2024

തിരുവനന്തപുരം:

തിങ്കളാഴ്ച ചേരുന്ന നിയമസഭ സമ്മേളനത്തില്‍ അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്ക് അഞ്ചുമണിക്കൂര്‍ അനുവദിച്ചു. രാവിലെ 10 മണിമുതല്‍ മൂന്നുമണിവരെയാണ് ചര്‍ച്ച. ഒമ്പത് മണിമുതല്‍ പത്ത് മണിവരെ ധനബില്‍ അവതരിപ്പിക്കും. ചര്‍ച്ചയില്‍ തുല്യമായി സമയം വീതിക്കണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി. സംസാരിക്കാന്‍ അവസരം പാര്‍ട്ടികളുടെ അംഗബലം അനുസരിച്ചായിരിക്കും. സ്വർണക്കടത്ത് കേസ് മുൻനിർത്തിയാണ് സർക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്. അതേസമയം പതിനാല് ദിവസം മുൻപ് നോട്ടിസ് നൽകിയില്ലെന്ന് കാട്ടി  സ്പീക്കർക്കെതിരായ പ്രമേയത്തിന് അനുമതി നിഷേധിച്ചു.

By Binsha Das

Digital Journalist at Woke Malayalam