ന്യൂഡല്‍ഹി:
രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിക്ക് പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്. ധോണി ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മോദിയുടെ കത്ത്. എംഎസ്ഡി തന്നെയാണ് ഈ കത്ത് ട്വിറ്ററിലൂടെ പങ്കുവെച്ചത്.
വിരമിക്കാനുള്ള ധോണിയുടെ തീരുമാനം 13 കോടി ഇന്ത്യക്കാര്‍ക്കും നിരാശയ ഉണ്ടാക്കിയെന്ന് പ്രധാനമന്ത്രി കത്തില്‍ പറയുന്നു. ഒന്നരപതിറ്റാണ്ട് നീണ്ട ധോണിയുടെ സംഭാവനകള്‍ക്ക് ഇന്ത്യ കടപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനെ ലോകത്തിന് മുന്നിലെത്തിക്കാന്‍ നിര്‍ണായക പങ്ക് വഹിച്ചു. 2011 ലോകകപ്പിലെ മികച്ച ഫിനിഷിങ് തലമുറകളോളം ഓര്‍ക്കപ്പെടുമെന്നും പ്രധാനമന്ത്രി കത്തില്‍ പറയുന്നു.
ധോണി ഏറ്റവും മികച്ച് ക്യാപ്റ്റന്‍മാരില്‍ ഓരാളാണ്. അദ്ദേഹം മികച്ച വിക്കറ്റ് കീപ്പറാണെന്നും മോദി പറയുന്നു. 2011 ലോകകപ്പിലെ മികച്ച ഫിനിഷിങ് തലമുറകളോളം ഓര്‍ക്കപ്പെടും. സാധാരണ സാഹചര്യത്തില്‍ നിന്നെത്തി രാജ്യത്തിന്‍റെ അഭിമാനമായി മാറിയ ധോണിക്ക് ഭാവി ജീവിതത്തില്‍ എല്ലാവിധ വിജയവും ആശംസിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.