Sun. Nov 17th, 2024

തിരുവനന്തപുരം:

കൊവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുള്ളവർക്കും തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവസരം നല്‍കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ. പോസ്റ്റൽ, പ്രോക്സി വോട്ടുകൾ സാധ്യമാകും വിധം നിയമ ഭേദഗതി ആവശ്യപ്പെട്ട് കമ്മീഷൻ സർക്കാരിന് കത്തുനൽകി. പോളിങ് സമയം ഒരു മണിക്കൂര്‍ നീട്ടണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

നവംബര്‍ മധ്യത്തോടെ തദ്ദേശസ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതികള്‍ നിലവില്‍ വരുംവിധം തിരഞ്ഞെടുപ്പ് നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. ആരോഗ്യമാനദണ്ഡങ്ങള്‍ പാലിച്ച് തിരഞ്ഞെടുപ്പ് നടത്താമെന്ന് ആരോഗ്യവകുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു.

അതേസമയം, പ്രോക്സി-പോസ്റ്റല്‍ വോട്ടുകള്‍ ഏര്‍പ്പെടുത്തുന്നതിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പ്രോക്സി വോട്ടുകള്‍ ഏര്‍പ്പെടുത്തുന്നത് ജനവിധി അട്ടിമറിക്കാനേ സഹായിക്കൂ. ഭരണം പിടിക്കാനുള്ള സിപിഎമ്മിന്‍റെ രഹസ്യ നീക്കത്തിന് സഹായകമായ നിലപാടാണ് കമ്മീഷന്‍റേതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

By Binsha Das

Digital Journalist at Woke Malayalam